ആവി പറക്കുന്ന ചിക്കൻ ഫ്രൈ ഇങ്ങനെ തയാറാക്കി നോക്കൂ.
ചേരുവകൾ
- മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ
- ജിൻജർ ഗാർലിക് പേസ്റ്റ് -1 ടീസ്പൂൺ
- കുരുമുളകുപൊടി -1 ടീസ്പൂൺ
- ഗരം മസാല -1/2 ടീസ്പൂൺ
- പെരും ജീരകം പൊടിച്ചത് -1/2 ടീസ്പൂൺ
- വിനാഗിരി /ലൈം ജ്യൂസ് -1ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- അരിപ്പൊടി - 1 ടീസ്പൂൺ
അലങ്കരിക്കാൻ
- പച്ചമുളക് - 5 എണ്ണം
- കറിവേപ്പില - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിൽ മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ജിൻജർ ഗാർലിക് പേസ്റ്റ്, കുരുമുളകുപൊടി, ഗരം മസാല, പെരും ജീരകം പൊടിച്ചത്, വിനാഗിരി /ലൈം ജ്യൂസ് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മൂന്ന് മണിക്കൂർ വയ്ക്കുക.
- മൂന്ന് മണിക്കൂറിനു ശേഷം അരിപ്പൊടി ചേർക്കുക. ഷാലോ ഫ്രൈ ചെയ്യാൻ പാകത്തിന് പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്കു മാരിനേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കൻ പീസുകൾ ഇട്ടു ഫ്രൈ ചെയ്യുക.
- അവസാനം വരുന്ന എണ്ണയിൽ പച്ചമുളകും കറി വേപ്പിലയും ഒന്ന് വറുത്തു കോരുക. ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ പീസുകളുടെ മീതെ ഇതു സ്പ്രിങ്കിൾ ചെയ്തു ചൂടോടെ കഴിക്കാം.